Friday, February 1, 2008

ബ്ളോഗാന്തരങ്ങള്‍‌

“ബ്ളോഗാം” എന്ന ചിന്ത മനസ്സിനെ ആദ്യമായി പിടിച്ചുലയ്ക്കുന്ന കാലം. സായിപ്പിന്റെ നാട്ടില്‍‌ ജീവിക്കുംബോളാണ്
‍ആ മഹാ സംഭവം നടന്നത്‌ എന്നതു കൊണ്ടല്ല സായിപ്പിന്റെ ഭാഷയില്‍‌ തന്നെ തുടങ്ങിയത്. മലയാളത്തിലും ബ്ളോഗാം എന്നുള്ള
അറിവില്ലായ്മ ആയിരിക്കാം. അതോ, അതു എങ്ങ്നെ ചെയ്യാം എന്നു അറിയാന്‍‌ ശ്രമിക്കാനുള്ള മടി ആയിരിക്കാം.

എന്തായാലും ഒരു കാര്യം ഇങ്ങനേം ചെയ്യാം എന്നു മനസ്സിലാക്കി കഴിഞ്ഞാല്‍‌ പിന്നെ അതു പരീക്ഷിക്കാതെ വിടില്ല എന്നതു
മലയാളികളുടെ രക്തത്തില്‍‌ ഉണ്ടല്ലോ. “പണി ചെയ്യാതേം ശംബളം വാങ്ങാം” എന്ന നൊബേല്‍‌ പ്രൈസ്‌ അറ്‌ഹിക്കുന്ന കണ്ടുപിടിത്തം
മലയാളികള്‍‌ ആണു നടത്തിയതെന്നും നമ്മള്‍‌ അതു ഇന്നും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ചില ഛിദ്ര ശക്തികള്‍‌ വാദിക്കുന്നുണ്ടല്ലോ....

ആ മലയാളി രക്തം സിരകളില്‍‌ ഓടുന്നതു കൊണ്ടു ഇതാ ഞാനും പരീക്ഷണം തുടങ്ങുന്നു. മലയാളം ബ്ളോഗുകളുടെ വിസ്മയ ലോകമേ, ഇതാ ഞാനും....

(NB: പക്ഷേ എന്റെ ആദ്യകാല ഇംഗ്ലീ‍ഷ്‌ എഴുത്തുകള്‍‌ ഒരു മ്യൂസിയത്തിലെ പോലെ സൂക്ഷിക്കാന്‍‌ തീരുമാനിച്ചു.....ഒന്നുമില്ലെങ്കിലും ചോറു തിന്നുന്നതു എന്നും സായിപ്പിന്റെ ഭാഷ പറയുന്നതു കൊണ്ടല്ലേ? അതിനെ അങ്ങു മറന്നാല്‍‌ ഉണ്ട ചോറിനു നന്ദി കാണിച്ചില്ല എന്നു മീഡിയാ സിന്‍‌ഡിക്കേറ്റു പറഞ്ഞാലോ?)

1 comment: